|
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ പതിനൊന്നാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in മുഖേന ഓണ്‍ലൈന്‍ ആയും അതാത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ് ലൈന്‍ ആയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ മേയ് 28ന് വൈകിട്ട് 5 വരെ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം അതിന്റെ വിശദവിവരം thss.ihrd.ac.in ലെ ലിങ്കില്‍ നല്‍കണം.
ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) 28ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.
ihrd technical higher secondary school admission


