14
Dec 2023
Wed
14 Dec 2023 Wed

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിടെക് സിവിൽ/ബി ആർക്ക് യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന പരിശീലന പരിപാടിയാണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിടെക് സിവിൽ/ബി ആർക്ക്, ഡിപ്ലോമ സിവിൽ, ബിഎ ജോഗ്രഫി,സയൻസ് ബിരുദദാരികൾ എന്നിവർക്ക് ജി ഐ എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം തേടാവുന്നതാണ്. 2023 ഡിസംബർ 26 ആണ് അപേഷിക്കുവാനുള്ള അവസാന തീയതി. അപേക്ഷ ഓൺലൈൻ മുഖേനയോ, സ്ഥാപനത്തിൽ നേരിട്ട് ഹാജരായോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങൾക്ക് 8078980000 വെബ്സൈറ്റ് – www.iiic.ac.in