15
Feb 2025
Fri
15 Feb 2025 Fri
elder brother hacked younger brother in Athirippilli

മലപ്പുറം: മലപ്പുറം വൈലത്തൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. (In Malappuram, son hacked his mother to death) ആമിന (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റു നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.

സംഭവത്തിനുശേഷം വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്ന മകനെ കൽപ്പകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

മുസമ്മലിന് മാനസിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സമാന സംഭവങ്ങള്‍ ഇതിന് മുന്‍പും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അടുക്കളയില്‍ നിന്ന ആമിനയെ പ്രതി പിന്നില്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടര്‍ നടപടികള്‍ തുടരുകയാണ്.