03
Oct 2023
Sun
03 Oct 2023 Sun

ഹിന്ദുക്കള്‍ എല്ലാവരെയും ബഹുമാനിക്കുന്നു; ഇസ്രയേലിലേതുപോലെ ഇവിടെ യുദ്ധമുണ്ടായിട്ടില്ല: മോഹന്‍ ഭാഗവത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗ്പുര്‍: ഹിന്ദുക്കള്‍ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും ഇസ്രായേലിലേതുപോലെ ഇവിടെ യുദ്ധമുണ്ടായിട്ടില്ലെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോള്‍ ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഈ രാജ്യത്തുള്ളത്. അതാണ് ഹിന്ദുയിസം. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. അതിനര്‍ഥം മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നു എന്നല്ല. ഹിന്ദു ആണ് ഇവിടെയുള്ളത് എന്നുപറഞ്ഞാല്‍, ഇവിടെ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തുപറയേണ്ട കാര്യമില്ല. ഹിന്ദുക്കള്‍ക്കു മാത്രമാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല, ഭാഗവത് പറഞ്ഞു.

അല്ലായിടത്തും സ്പര്‍ദ്ധയാണ്. യുക്രൈനില്‍ യുദ്ധമാണ്, ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധമാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ യുദ്ധം നടന്നിട്ടില്ല. ശിവജിയുടെ കാലത്തും ഇത്തരം വിഷയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ നമ്മള്‍ ആരുമായും ഏറ്റുമുട്ടിയിട്ടില്ല. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദുക്കളായിരിക്കുന്നതെന്നും ആര്‍.എസ്.എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക