ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) 2024ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യാ പോസ്റ്റ്. 44,228 ഒഴിവുകളാണുള്ളത്.
|
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും ഉയര്‍ന്നപ്രായപരിധി 40 വയസ്സുമാണ്. ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
യോഗ്യത:
മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഉള്‍പ്പെട്ട പത്താംക്ലാസ് വിജയം.
സൈക്കിള്‍ ഓടിക്കാന്‍ അറിയണം.
കൂടാതെ, അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷയും പഠിച്ചിരിക്കണം.
ഡാക് സേവകായി നിയമിക്കപ്പെടുന്നവര്‍ക്ക് ടൈം റിലേറ്റഡ് കണ്ടിന്വിറ്റി അലവന്‍സും (ടിആര്‍സിഎ) ഡിയര്‍നെസ് അലവന്‍സുമാണ് നല്‍കുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 12,000 രൂപ മുതല്‍ 29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവകിന് 10,000 രൂപ മുതല്‍ 24,470 രൂപയുമാണ് ടിആര്‍സിഎ.
അവസാന തീയതി 05 ആഗസ്റ്റ് 2024 നാണ്.
തിരുത്തലുകള്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ 8 വരെ സമയമുണ്ട്.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിക്കുന്നവര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാന്‍ സന്നദ്ധരായിരിക്കണം.
ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂര്‍, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസര്‍കോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആര്‍.എം.എസ്.സി.ടി. കോഴിക്കോട്, ആര്‍.എം.എസ്. എറണാകുളം, ആര്‍.എം.എസ്.ടി.വി. തിരുവനന്തപുരം, തലശ്ശേരി, തിരൂര്‍, തിരുവല്ല, തൃശ്ശൂര്‍, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോര്‍ത്ത്, വടകര, എന്നിവയാണ് കേരള സര്‍ക്കിളിലെ ഡിവിഷനുകള്‍. കേരളത്തിലെ ഓരോ ഡിവിഷനിലും ഒഴിവുള്ള പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.indiapostgdsonline.gov.in ല്‍ ലഭിക്കും.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യപടി
ഹോംപേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം
ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീ നല്‍കുക
സബ്മിറ്റ് ചെയ്ത ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്യണം
അപേക്ഷാ ഫീ 100 രൂപ.
വനിതകള്‍ക്ക് അപേക്ഷാ ഫീ വേണ്ട. അപേക്ഷാ ഫീ ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുക.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
india post gds recruitment 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





