24
Jan 2026
Wed
24 Jan 2026 Wed
India urges citizens to leave Iran immediately

പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരോട് ഉടന്‍ മടങ്ങിവരാന്‍ നിര്‍ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരോടാണ് തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരും മടങ്ങിവരാനുള്ള നിര്‍ദേശം നല്‍കിയത്. സാധ്യമായ ഏതു യാത്രമാര്‍ഗവും ഇതിനായി ഉപയോഗപ്പെടുത്താനും നിര്‍ദേശത്തില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്നും പ്രതിഷേധം രൂക്ഷമായ മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം കനക്കുന്ന ഇറാനില്‍ നൂറുകണക്കിന് പേരാണ് ഇതിനകം മരിച്ചത്. ഇറാനില്‍ നിയന്ത്രണം ചെലുത്താന്‍ യുഎസ് ശ്രമിച്ചുവരികയാണ്. ഇതിനെതിരേ ഇറാന്‍ താക്കീത് നല്‍കിയിട്ടുണ്ട്.

ALSO READ: പട്ടത്തിന്റെ നൂല്‍ കൊണ്ട് കഴുത്തുമുറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു