21
Aug 2023
Sat
21 Aug 2023 Sat

റിയാദ് കുവൈത്തിൽ നിന്ന് വിനോദസഞ്ചാരത്തിനായി സൗദിയിലെത്തിയ ഇന്ത്യൻ ദമ്പതികളും മക്കളും അപകടത്തിൽപെട്ട കാറിനു തീപിടിച്ചു വെന്തു മരിച്ചു. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിലാണ് അപകടം. കുടുംബ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയിലറും കൂട്ടിയിടിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.