ജിദ്ദ: ഗുഡ് ഹോപ് ഈവന്റ്‌സിന്റെ ബാനറിൽ ഫെബ്രുവരി 2, 3 തിയതികളിൽ ജിദ്ദയിലെ കലാ ആസ്വാദകർക്കായി ഇന്ത്യൻ കൾച്ചറൽ നൈറ്റ് സംഘടിപ്പിക്കുന്നു. സൗദി അറേബ്യയിലെ വിവിധങ്ങളായ ആഗോളതല ഈവന്റുകളിൽ പങ്കാളികളായി പ്രാഗത്ഭ്യം നേടിയ ഗുഡ് ഹോപ്പ് ഇവെന്റ്സ് കേരളത്തിലും പുറത്തും ഇതിനകം നിരവധി ജീവകാരുണ്യരംഗത്തും സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
|
ജിദ്ദയുടെ ചരിത്രത്തിൽ ആദ്യത്തെ ദ്വിദിന മെഗാ ഈവന്റിനാണ് ഗുഡ് ഹോപ് അരങ്ങൊരുക്കുന്നത്. ഉസ്ഫാനിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിലാണ് പരിപാടികൾ അരങ്ങേറുക. സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടത്തപ്പെടുന്ന പരിപാടി പാസുകൾ മൂലം നിയന്ത്രിക്കും. പ്രവേശന പാസുകൾ ഓൺലൈനിലും നേരിട്ട് ഗുഡ് ഹോപ് പ്രധിനിധികളിലൂടേയും ലഭ്യമാണ്.
ഫെബ്രുവരി രണ്ടിന് രാത്രി ഒമ്പതിന് സൗത്ത് ഇന്ത്യൻ നൈറ്റിൽ മലയാളത്തിന്റെ പ്രിയനടൻ ദിലീപ്, ഗായകൻ എം.ജി ശ്രീകുമാർ, നാദിർ ഷാ, കോട്ടയം നസീർ, രഞ്ജിനി ജോസ്, അമൃതാ സുരേഷ്, ഫാസിലാ ബാനു, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയ വൻതാരനിര വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും.
രണ്ടാം ദിവസം ഫെബ്രുവരി 3 വെള്ളിയാഴ്ച രാത്രി ഒമ്പതിന് ബോളിവുഡ് നൈറ്റ്. പ്രസിദ്ധ ഗായകൻ കുമാർ സാനു, രചനാ ചോപ്ര എന്നിവർ നയിക്കുന്ന സംഗീതമേളയും ഒപ്പം വൈവിധ്യമാർന്ന മറ്റ് കലാപരിപാടികളും അരങ്ങേറും. അന്താരാഷ്ട്ര നിലവാരം പുല4ത്തികൊണ്ടാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. കലാ ആസ്വാദകർക്ക് ആനന്ദകരമായ രീതിയിൽ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടം, അവസാന ഇരിപ്പിടത്തിൽ ഇരിക്കുന്ന വ്യക്തിക്കും ശ്രവണ യോഗ്യമായ സൌണ്ട് സിസ്റ്റം എന്നീ പ്രത്യകതകൾകൂടി ഉൾകൊള്ളുന്നതാണ് ക്രമീകരണങ്ങൾ. കൂടാതെ മികവുറ്റ സുരക്ഷാ ക്രമീകരണങ്ങൾ ഏ4പ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത ഓരോ ടിക്കറ്റ് വിഭാഗത്തിനും പ്രത്യേകം കവാടങ്ങളിലൂടെ ആയിരിക്കും പ്രവേശനം അനുവദിക്കുക, ഓരോ ടിക്കറ്റ് വിഭാഗത്തിലും ഭക്ഷണ ശാലകൾ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഗുഡ്‌ഹോപ് ചെയർമാൻ ജുനൈസ് ബാബു, ഹിഫ്‌സുറഹ്മാൻ, റാഫി ബീമാപള്ളി, ഹസ്സൻ കൊണ്ടോട്ടി, ഉണ്ണിതെക്കേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



