15
Sep 2023
Sat
15 Sep 2023 Sat

ഇന്ത്യന്‍ നേവിയില്‍ ITI കാര്‍ക്ക് അവസരം; മികച്ച ശമ്പളവും ആനുകൂല്യവും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ത്യന്‍ നേവി ട്രേഡ്‌സ്മാന്‍ മേറ്റ് ജോബ് വേക്കന്‍സിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ്. ഇന്ത്യന്‍ നേവി സംഘടനയില്‍ ട്രേഡ്‌സ്മാന്‍ മേറ്റ് തസ്തികയിലേക്കാണ് അപേക്ഷക്ഷണിച്ചത്.

362 ഒഴിവുകളാണ് ഉള്ളത്.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 25 സെപ്റ്റംബര്‍ 2023.

പ്രായം 18നും 25നും ഇടയിലായിരിക്കണം.
(SC/ST വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും OBC 3 വര്‍ഷവും ഇളവ്)

യോഗ്യത:
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പത്താംതരം വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.ടി.ഐ) നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

തുടക്കത്തില്‍നിന്ന് 18000 രൂപ ശമ്പളം.

എങ്ങിനെ അപേക്ഷിക്കാം:
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍ സന്ദര്‍ശിക്കുക. അതിനായി ഇവിടെയോ താഴെയുള്ള ലിങ്കിലോ ക്ലിക്ക് ചെയ്യുക.

https://karmic.andaman.gov.in/HQANC/newapp.php

Indian Navy Tradesman Mate Recruitment 2023: Apply Online for 362 Vacancies