സലാല: സലാലയില്‍ നിന്ന് സിമന്റുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഉരു നടുക്കടലില്‍ മുങ്ങി ഒരാളെ കാണാതായി. (Indian ship from Salalah sunk near Sukotra; One person is missing)യമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് പോകുകയായിരുന്ന ‘സഫീന അല്‍ സീലാനി’ എന്ന ഉരുവാണ് മുങ്ങിയത്. 10 പേരാണ് ഉരുവിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു പേരെ രക്ഷപ്പെടുത്തി.
|
ഒരു ദിവസത്തിലധികം കടലില്‍ ഒഴുകി നടന്ന ശേഷമാണ് 9 പേരെ രക്ഷപ്പെടുത്തിയത്. ഉരു സുകോത്രയില്‍ എത്താന്‍ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലില്‍ ഒഴുകി നടക്കുന്നവരെ കണ്ടെത്തിയത്. ജീവനക്കാര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണ്.
മേയ് 25നാണ് സ്വകാര്യ ഷിപ്പിങ് ഏജന്‍സിയുടെ ചരക്കുമായി ഇവര്‍ സുകോത്രയിലേക്ക് പോയത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളൊന്നും നഷ്ടപ്പെട്ടില്ല. ഇവരെ ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


