ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
|
സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ടിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിനായി അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.നിലമ്പൂര്‍ ഐ.റ്റി.ഡി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ താമസിക്കുന്ന, ഈ വര്‍ഷം നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
പ്രവേശന പരീക്ഷ മാര്‍ച്ച് 16ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ നടത്തും. അപേക്ഷ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസ് നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ, ഐ.ടി.ഡി.പി, നിലമ്പൂര്‍ എന്നീ ഓഫീസുകളില്‍ ഫെബ്രുവരി 15ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകന്റെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ലഭിക്കുന്നതിന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസുമായോ, നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍ സൂപ്രണ്ടുമായോ, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരയും നേരിട്ട് ബന്ധപ്പെടണം. ഓണ്‍ലൈന്‍ ആയി www.stmrs.in എന്ന വെബ് സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസ് : 04931 220315
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എടവണ്ണ : 9061634931
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് നിലമ്പൂര്‍: 9456631204
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പെരിന്തല്‍മണ്ണ : 9544290676
Indira Gandhi Memorial Model Residential School Nilambur


