16
May 2024
Sun
16 May 2024 Sun

ലക്‌നൗ: വൈറലാകാന്‍ വേണ്ടി നടുറോഡില്‍ തോക്ക് കയ്യിലേന്തി നൃത്തം ചെയ്ത് സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് യു.പി പോലീസ് ഉത്തരവിട്ടു.
ലക്‌നൗ ദേശീയപാതയിലാണ് ഇന്‍സ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബറായ സിമ്രാന്‍ യാദവ് തോക്ക് കയ്യിലേന്തി ഭോജ്പുരി ഗാനത്തിന് ചുവടുവച്ചത്. ഈ റീല്‍സ് വൈറലായതോടെ സിമ്രാനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇവരുടെ വീഡിയോക്ക് താഴ നെിരവധി നെഗറ്റീവ് കമന്റുകളും നിറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഭാഷകനായ കല്യാണ്‍ജി ചൗധരി എന്നയാളാണ് വിഡിയോ എക്‌സില്‍ പങ്കുവച്ച് സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ലക്‌നൗവിലെ ഇന്‍സ്റ്റഗ്രാം താരം സിമ്രാന്‍ യാദവ് തന്റെ ആരാധകക്കരുത്ത് കാണിക്കാന്‍ ഹൈവേയില്‍ പിസ്റ്റള്‍ വീശി വിഡിയോ വൈറലാക്കി നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നു- ഇതായിരുന്നു ചൗധരിയുടെ പോസ്റ്റ്. ഇതിനു മറുപടിയായാണ് യുപി പൊലീസിന്റെയും ലക്‌നൗ ജില്ലാ പൊലീസിന്റെയും മറുപടി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയത്.

യുട്യൂബില്‍ 18 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 22 ലക്ഷം ഫോളോവേഴ്‌സുമുള്ള താരമാണ് സിമ്രാന്‍ യാദവ്. സംഭവത്തില്‍ സിമ്രാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Influencer Dances With Gun For Instagram Reel On Lucknow Highway, Police Reacts

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക