15
Jul 2024
Wed
15 Jul 2024 Wed

ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഫെല്ലോഷിപ്പ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) മുന്‍നിര പ്രോഗ്രാമായ ഇന്‍സ്‌പൈര്‍ഡ് റിസര്‍ച്ചിന് (INSPIRE) കീഴിലുള്ള ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പേഴ്‌സ്യൂട്ട് കീഴിലുള്ള ഒരു ഘടകമാണ് ഇന്‍സ്‌പൈര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് സ്‌കീം. ഇത് യുവ പ്രതിഭകള്‍ക്ക് കരാര്‍ ഗവേഷണ ഫെലോഷിപ്പുകളും സമീപകാലത്ത് സ്വതന്ത്ര ഗവേഷണത്തിനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. യുവ പി.എച്ച്.ഡി ബിരുദധാരികള്‍ക്ക് ബേസിക്, അപ്ലൈഡ് സയന്‍സ് മേഖലകളിലെ പോസ്റ്റ് ഡോക്ടര്‍ ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് ഫെലോഷിപ്പ്. വകുപ്പുമായി ബന്ധപ്പെട്ട ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയര്‍സ് റീസേര്‍ച്ച് ഇന്‍സ്പയര്‍ പദ്ധതിയുടെ ഭാഗമാണ് ഫെലോഷിപ്പ്.

ഫെലോഷിപ്പ് പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍

പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേകാല്‍ലക്ഷം രൂപ. ഓരോ വാര്‍ഷവും ഇതില്‍ 2000 രൂപയുടെ വര്‍ധന ഉണ്ടാകും. കൂടാതെ റിസര്‍ച്ച് ഗ്രാന്റായി പ്രതിവര്‍ഷം ഏഴുലക്ഷം രൂപയും വിശിഷ്ട അംഗത്തിനു ലഭിക്കും. ഈ ഫെലോഷിപ്പിനൊപ്പം മറ്റൊരു ഫെലോഷിപ്പ് സ്വീകരിക്കാന്‍പാടില്ല.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

എത്രസമയത്തേക്ക് ലഭിക്കും?

എന്‍ജിനീയറിങ്, മെഡിസിന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും.

യോഗ്യത

* ഇന്ത്യക്കാര്‍, പി.ഐ.ഓ സ്റ്റാറ്റസുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
* സയന്‍സ്, മാത്തമാറ്റിക്‌സ്, മെഡിസിന്‍, എഞ്ചിനീറിങ്, ഫാര്‍മസി, അഗ്രികള്‍ച്ചര്‍ അനുബന്ധ വിഷയങ്ങളില്‍ പി.എച്ച്.ഡി ബിരുദം ഉണ്ടായിരിക്കണം.
* പ്ലസ് ടു മുതല്‍ കുറഞ്ഞത് 60 മാര്‍ക്ക് ഉണ്ടായിരിക്കണം.
* ഗവേഷണ മികവ് വ്യക്തമാക്കുന്ന പബ്ലിക്കേഷന്‍സ്, ജേര്‍ണലുകള്‍ ഉണ്ടായിരിക്കണം
* റെഗുലര്‍ / കോണ്‍ട്രാക്ട് ജോലി ചെയ്യുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. പക്ഷെ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജോലി രാജിവെക്കേണ്ടിവരും
* പി.എച്ച്.ഡി തീസിസ് നല്‍കിയ ശേഷം ബിരുദം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി

* ഉയര്‍ന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 32 വയസ്
* വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 37 വയസ്
* ഭിന്നശേഷിക്കാര്‍ക്ക് 42 വയസ്

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

അപേക്ഷിക്കേണ്ട വിധം

www.onlineinspire.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
വിജ്ഞാപനത്തില്‍ നല്‍കിയ രേഖകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അവസാന തിയ്യതി: ജൂലൈ 15 ന് രാത്രി 11.59

അന്വേഷണങ്ങള്‍ക്ക്: [email protected],

0124 6690020, 0124 6690021.

INSPIRE Faculty Fellowship of Department of Science and Technology