15
Mar 2024
Sat
15 Mar 2024 Sat

നവകേരളം കര്‍മ്മപദ്ധതിയില്‍ ആറുമാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അവസരം .എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം .

തിരഞ്ഞെടുക്കപ്പെടുന്നവര്‍ സംസ്ഥാന/ജില്ലാ നവകേരളം കര്‍മ്മ പദ്ധതി ഓഫീസുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സ്റ്റൈപന്‍ഡും നല്‍കും. പ്രായപരിധി 27 വയസ്സ്.www.careers.haritham.kerala.gov.in മുഖേന മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>