കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 22 മുതല്‍ അരങ്ങേറുമെന്ന് ആദ്യ സൂചനകള്‍. ഉദ്ഘാടന മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും നടക്കുക. ഫൈനല്‍ പോരാട്ടം മെയ് 25നും നടക്കും. കലാശപ്പോരിനും ഈഡന്‍ ഗാര്‍ഡന്‍സ് തന്നെ വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഫിക്‌സചര്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് പുറത്തുവന്നത്. അന്തിമരൂപം ഉടന്‍ പ്രസിദ്ധീകരിക്കും. തീയതി, സമയക്രമം സംബന്ധിച്ചു ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ചില നിര്‍ണായക മത്സരങ്ങളുടെ സമയക്രമം ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കൈമാറിയതായി വിവരമുണ്ട്.
|
ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി (RCB) ഏറ്റുമുട്ടും.
രണ്ടാംദിനമായ 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സുമായും ഏറ്റുമുട്ടും.
ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദ് വേദിയാകും. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലും നടക്കും.
മറ്റ് വേദികള്‍
- അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം (ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം വേദി)
ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയം (ആര്‍സിബി ഹോം വേദി)
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം (സിഎസ്‌കെ ഹോം വേദി)
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം (ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം വേദി)
ധര്‍മ്മശാല ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം (പിബി- കെഎസ്സിന്റെ രണ്ടാമത്തെ ഹോം വേദി)
ഗുവാഹത്തി ബര്‍സപാര സ്റ്റേഡിയം (ആര്‍ആര്‍സിന്റെ രണ്ടാമത്തെ ഹോം വേദി)
ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം (എസ്ആര്‍എച്ച് ഹോം വേദി)
ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയം (ആര്‍ആര്‍ ഹോം വേദി)
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് (കെകെആര്‍ ഹോം വേദി)
ലഖ്‌നൗ ബിആര്‍എസ്എബിവി ഏകാന സ്റ്റേഡിയം (എല്‍എസ്ജി ഹോം വേദി)
മുള്ളന്‍പൂര്‍ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം (പിബികെഎസ് ഹോം വേദി)





