21
May 2023
Mon
21 May 2023 Mon

കോഴിക്കോട്: പുകവലിയില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ഇഖ്‌റ ആശുപത്രി. മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്ന വേളയില്‍ സൗജന്യ കൗണ്‍സലിങ് സംഘടിപ്പിച്ചാണ് ആശുപത്രി പുകവലിയില്‍ നിന്ന് മുക്തിനേടാന്‍ അവസരമൊരുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിലെ പള്‍മോണോളജി വിഭാഗം സ്പെഷലിസ്റ്റ് ഡോ. ബുഷ്‌റയുടെയും അഡിക്ഷന്‍ സൈക്യാട്രി വിഭാഗം സ്പെഷലിസ്റ്റ് ഡോ. ജയകൃഷ്ണന്‍ മേനോന്റെയും നേതൃത്വത്തിലാണ് സൗജന്യ കൗണ്‍സലിങ് സംഘടിപ്പിക്കുന്നത്. 31ന് രാവിലെ 9ന് ഇഖ്‌റാ ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSerAVXT322rS-Jz5hNUqoNXRS9_d_L8FSRnexh8LZI7Vszh2g/viewform?usp=sf_link