30
Apr 2026
Fri
30 Apr 2026 Fri
Iran Claims 2 US F-35 Jets Shot Down In 24 Hours

24 മണിക്കൂറിന്റെ യുഎസിന്റെ രണ്ട് എഫ് 35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടതായി ഇറാന്‍. സെന്‍ട്രല്‍ ഇറാനു മുകളിലെത്തിയപ്പോഴാണ് രണ്ടാമത്തെ എഫ് 35 വിമാനം വെടിവച്ചിട്ടതെന്ന് ഐആര്‍ജിസിയെ ഉദ്ധരിച്ച് താസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തകര്‍ന്നുവീണ എഫ് 35 വിമാനത്തിന്റെ ഫോട്ടോകളും പുറത്തുവന്നു. ഈ വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു മറ്റൊരു എഫ് 35 പോര്‍വിമാനം വെടിവച്ചിട്ടത്. മാര്‍ച്ച് 23ന് മറ്റൊരു എഫ് 35നും ഇറാന്‍ വെടിവച്ചിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം തങ്ങളുടെ എഫ് 35കളൊന്നും തകര്‍ന്നുവീണിട്ടില്ലെന്നും ഇറാന്റേത് വ്യാജ വാദമാണെന്നും യുഎസ് പറയുന്നു. ഇറാന്‍ പുറത്തുവിട്ട ഫോട്ടോയില്‍ കാണുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ എഫ് 35ന്റേതല്ലെന്നുമാണ് യുഎസിന്റെ വിശദീകരണം. മാര്‍ച്ചില്‍ എഫ് 35 തകരാറിനെ തുടര്‍ന്ന് താഴെയിറക്കുകയായിരുന്നുവെന്നുമാണ് യുഎസ് പറയുന്നത്.

ALSO READ: നേമം മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ദുരൂഹ പെട്ടികളെത്തി; പെട്ടികള്‍ വന്നത് റെയില്‍വേ പാര്‍സലില്‍; പരാതി നല്‍കി എല്‍ഡിഎഫ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക