22
Jun 2025
Mon
22 Jun 2025 Mon
iran state broadcaster

ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ഐബിയുടെ തെഹ്‌റാനിലെ ഓഫിസിന് ബോംബിട്ട് ഇസ്രായേല്‍. (Iran Israel war live: idf-bombs-iran-state-broadcaster) ചാനലില്‍ വാര്‍ത്താ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കവേയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് അവതാരക ഇറങ്ങിയോടുന്നത് ദൃശ്യത്തില്‍ കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐആര്‍ഐബി ആസ്ഥാനം നിലനില്‍ക്കുന്ന തെഹ്‌റാനിലെ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഇറാന്‍ സൈന്യം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ പ്രചാരണ ചാനലിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

ALSO READ: ഇറാന്‍ മിസൈലാക്രമണത്തില്‍ ഇസ്രായേലില്‍ എട്ട് മരണം; മുന്നൂറോളം പേര്‍ക്ക് പരിക്ക്

തെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇറാന്റെ മുന്നറിയിപ്പ്
അതിനിടെ, ഇസ്രായേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇറാന്‍. തെല്‍ അവീവില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു. തെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഇറാന്റെ ഭീഷണി വന്നത്.

ഹൈഫയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപ്പിടിച്ചത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കഴിഞ്ഞ ദിവസം രാത്രിയും ഇതേ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.