ഇസ്രായേല്-പലസ്തീന് യുദ്ധസാഹചര്യത്തില് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാനും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും ചര്ച്ചനടത്തി. ബുധനാഴ്ച ടെലിഫോണ് മുഖേനയായിരുന്നു ഇരുവരുടെയും സംഭാഷണം. പലസ്തീനെതിരായ യുദ്ധകുറ്റം അവസാനിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്ച്ച ചെയ്തതായി ഇറാന് ദേശീയ മാധ്യമം റിപോര്ട്ട് ചെയ്തു.
|
സംഘര്ഷം അവസാനിപ്പിക്കുന്നതിന് പ്രാദേശികവും അന്താരാഷ്ട്രവും ആയ ചര്ച്ചകളിലൂടെ ശ്രമിക്കുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. മാന്യമായ ജീവിതാവകാശത്തിന് വേണ്ടി പൊരുതുന്ന പലസ്തീനികള്ക്കൊപ്പമാണ് തങ്ങളെന്ന് സൗദി കിരീടാവകാശി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏഴുവര്ഷത്തിനു ശേഷം മാര്ച്ചിലായിരുന്നു സൗദിയും ഇറാനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


