03
Jan 2025
Mon
03 Jan 2025 Mon
Iran sentences pop singer to death for insulting prophet Muhammad

പ്രവാചക നിന്ദ നടത്തിയ പോപ് ​ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ കോടതി. തതാലൂ എന്നറിയപ്പെടുന്ന അമീർ ഹുസയ്ൻ മ​ഗ്സൂദ് ലൂ വിനെയാണ് വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. നേരത്തേ അമീറിന് അഞ്ചുവർഷത്തെ തടവ് ശിക്ഷയായിരുന്നു കീഴ്ക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരേ പ്രോസിക്യൂഷൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.(Iran sentences pop singer to death for insulting prophet Muhammad)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം വധശിക്ഷയ്ക്കെതിരേ അപ്പീൽ പോവുന്നതിന് അമീറിന് സാവകാശമുണ്ട്. 2018 മുതല് ‍ഇസ്താംബൂളിൽ കഴിഞ്ഞിരുന്ന ​ഗായകനെ 2023 ഡിസംബറിലാണ് തുർക്കി ഇറാന് കൈമാറിയത്.

ALSO READ: പ്രവാചകനിന്ദ നടത്തിയ വിവാദ സന്യാസിയുടെ വിഡിയോ പങ്കുവച്ച മുഹമ്മദ് സുബൈറിനും അസദുദ്ദീന്‍ ഉവൈസിക്കും എതിരെ കടുത്തവകുപ്പുകള്‍ ചുമത്തി കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക