ലഖ്‌നൗ: പ്രവാചകനിന്ദ നടത്തിയ കേസില്‍ പ്രതിയായ വിവാദ സന്യാസി യതി നരസിംഹാനന്ദിന്റെ വിഡിയോ പങ്കുവച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനും പ്രമുഖ ഫാക്ട് ചെക്കിങ് പോര്‍ട്ടല്‍ ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിക്കുമെതിരേ കേസ്. യതി നരസിംഹാനന്ദിന്റെ ആശ്രമത്തിലെ ജീവനക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ്. കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് യു.പി പൊലിസ് കേസെടുത്തത്. പ്രവാചകനിന്ദയുടെ പേരില്‍ യതിക്കെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ചെയ്യപ്പെടുകയും അദ്ദേഹം കസ്റ്റഡിയിലാവുകയുംചെയ്തിരിക്കെ
|
യതി നരസിംഹാനന്ദിനെതിരെ പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ വിഡിയോ സുബൈര്‍ പങ്കുവച്ചെന്നാണ് പരാതി. പ്രവാചകന്റെ കോലം കത്തിക്കണമെന്ന് ആഹ്വാനംചെയ്യുന്നതുള്പ്പെടെയു
ഇരുവിഭാഗങ്ങള്‍ക്കുമെതിരേ വൈരംവളര്‍ത്തല്‍ (196), തെറ്റായ തെളിവുകള്‍ നല്‍കല്‍ (228), മതവികാരം വ്രണപ്പെടുത്തല്‍ (299), അപകീര്‍ത്തിപ്പെടുത്തല്‍ (356 – 3), തുടങ്ങിയ വകുപ്പുകള്‍ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷദ് മദനിയുടെ പേരും ഗാസായിബാദ് പൊലിസിന്റെ എഫ്.ഐ.ആറിലുണ്ട്.
ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയുടെ വിഡിയോ പങ്കുവച്ചതിന് പിന്നാലെ 2022ലും സുബൈറിനെതിരേ കേസെടുത്തിരുന്നു.
കഴിഞ്ഞമാസം 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ ദാസന്‍ ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് യതി നരസിംഹാനന്ദ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രവാചകനും ഇസ്ലാമിനും എതിരേ അവഹേളനപ്രസംഗം നടത്തിയ ശേഷം പ്രവാചകന്റെ കോലം കത്തിക്കാനും ഇയാള്‍ ആഹ്വാനംചെയ്യുകയായിരുന്നു.
നേരത്തെ യതി നരസിംഹാനന്ദിനെ തള്ളി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. ഏതെങ്കിലും മതത്തിലോ വിഭാഗത്തിലോ ഉള്ള ദൈവങ്ങള്‍, വിശുദ്ധവ്യക്തികള്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യതി നരസിംഹാനന്ദിന്റെ വിദ്വേഷപ്രസംഗം വലിയ പ്രതിഷേധത്തിനിടയാക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന. പുതിയ സാഹചര്യത്തില്‍ ഡി.ജി.പി, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസത്തെ മാനിക്കണമെന്നും പ്രതിഷേധത്തിന്റെ പേരിലുള്ള അരാജകത്വമോ നശീകരണമോ തീകൊളുത്തലോ അംഗീകരിക്കാനാവില്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരുവിഭാഗം വിശുദ്ധരായി കരുതുന്ന ആളുകളെ അവമതിക്കരുത്. എന്നാല്‍ വിശുദ്ധരായവരെ ബഹുമാനിക്കണമെന്ന് മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും പാടില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
case has been filed against Muhammad Zubair and Asaduddin Owaisi over Yati Narasimhanand video





