06
Mar 2026
Fri
06 Mar 2026 Fri
Iran war ship anchored in Kochi

ഇറാന്‍ നാവിക സേനയുടെ പടക്കപ്പലായ ഐറിസ് ലവാന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ ഇറാന്‍ നാവിക സേന ഇന്ത്യന്‍ അധികൃതരുടെ അനുമതി തേടിയാണ് കൊച്ചിയിലെത്തിയത്. 183 നാവികരാണ് കപ്പലിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യ ആതിഥ്യം വഹിച്ച നാവികാഭ്യാസത്തില്‍ പങ്കെടുത്ത മടങ്ങിയ ഇറാന്‍ കപ്പലായ ദേനയെ ശ്രീലങ്കന്‍ തീരത്തുവച്ച് കഴിഞ്ഞദിവസം യുഎസ് അന്തര്‍വാഹിനി ആക്രമിച്ചിരുന്നു. എണ്‍പതിലധികം ഇറാനി നാവികരാണ് അന്ന് കൊല്ലപ്പെട്ടത്. മുപ്പതിലേറെ നാവികരെ ശ്രീലങ്ക രക്ഷിച്ചിരുന്നു.

ALSO READ: മാന്നാറില്‍ കുളിക്കടവില്‍ 56കാരിയെ ബലാല്‍സംഗം ചെയ്തു; പ്രതിക്കായി പോലീസ് തിരച്ചില്‍