ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ഐബി ഖബര്‍ ടിവി സംപ്രേക്ഷണം പുനരാരംഭിച്ചു. (Iranian State TV resume transmission) ഓഫീസ് കെട്ടിടം ഇസ്രായേല്‍ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തിരുന്നു. വാര്‍ത്താ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കേയായിരുന്നു എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് കൊണ്ടുള്ള ബോംബിങ്. ആക്രമണത്തില്‍ നിരവധി ചാനല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു.
|
എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഖബര്‍ ടിവി സംപ്രേക്ഷണം പുനരാരംഭിച്ചു. കത്തിയെരിയുന്ന ചാനല്‍ ഓഫീസിന് തൊട്ടുമുന്നില്‍ നിന്നാണ് അവതാരകന്‍ വാര്‍ത്ത അവതരിപ്പിച്ചത്. മറ്റു സര്‍ക്കാര്‍ ചാനലുകളും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
ALSO READ: ഇറാന്‍ ദേശീയ ചാനല്‍ കെട്ടിടത്തിന് ബോംബിട്ട് ഇസ്രായേല്‍; അവതാരക ഇറങ്ങിയോടി
ഇസ്രായേല്‍ ആക്രമണ സാധ്യത ഞങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നുവെന്നും എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഇറാന്‍ ജനതയുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഖബര്‍ ടിവി പ്രസ്താവിച്ചു.
🚨 Iranian media: The headquarters of Iran’s state radio and television in Tehran has been targeted. pic.twitter.com/OkxoItkko0
— The Palestine Chronicle (@PalestineChron) June 16, 2025
അതേസമയം, സമാനമായ രീതിയില്‍ ഇസ്രായേലി മാധ്യമങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.



