ദമ്മാം: ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ഇരിക്കൂർ സ്വദേശിയെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷംസാദ് മേനോത്തി (32)നെയാണ് സൗദി ദമ്മാമിലെ നാബിയയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.(irikkoor native expat found dead in saudi days after family returned to home)
|
പത്ത് വർഷമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു ഷംസാദ്. ഭാര്യ ആദിലയും രണ്ട് മക്കളും ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ദമ്മാം ഖത്തീഫിലായിരുന്നു ഷംസാദ് കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്.
മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി ഖതീഫ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





