കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 2024ലെ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. സംഭവിക്കാന്‍ യാതൊരു വിധ സാധ്യതകളുമില്ലാത്ത വിധം 67 പേര് 99.997129 ശതമാനത്തോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയതാണ് ഇത്തരമൊരു ആരോപണത്തിനു കാരണം. 720ല്‍ 720 മാര്‍ക്കും നേടിയാണ് 67 പേര് ഒന്നാം റാങ്ക് നേടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടുപേര്‍ക്കായിരുന്നു ഒന്നാം റാങ്ക് ലഭിച്ചത്.
|
ഇത്തവണയാവട്ടെ ഏവരെയും ഞെട്ടിക്കുന്ന രീതിയിലാണ് ഒന്നാം റാങ്ക് ജേതാക്കളുടെ എണ്ണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ള സംശയം ഉയര്‍ന്നതോടെ എന്‍ടിഎ(നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി) അധികൃതര്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതിലൂടെയാണ് റാങ്ക് ജേതാക്കളുടെ എണ്ണം കൂടിയതെന്ന വിശദീകരണം നല്‍കിയെങ്കിലും ഇത് അനുചിതവും ക്രമക്കേടുമാണെന്ന മറുവാദവും ഉയര്‍ന്നു കഴിഞ്ഞു. 2018 ജൂണ്‍ 13ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎയുടെ വിശദീകരണം.
പരീക്ഷാ സമയം കുറഞ്ഞതിലൂടെയാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും ഇവരില്‍ പലര്‍ക്കും 718ഉം 719ഉം മാര്‍ക്ക് ലഭിച്ചിരുന്നുവെന്നുമാണ് എന്‍ടിഎയുടെ വിശദീകരണം. എന്നാല്‍ ഇത്രയും മാര്‍ക്ക് വാങ്ങുകയെന്നത് അസാധ്യമാണെന്ന് കോച്ചിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരടക്കം ചൂണ്ടിക്കാട്ടുന്നു. ഗ്രേസ് മാര്‍ക്ക് നല്കിയ എന്‍ടിഎ നടപടിയില്‍ സുതാര്യതയില്ലെന്നും ഇത്തരമൊരു നടപടി അനീതിയാണെന്നും നിരവധി വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
ഒന്നാം റാങ്കുകാരായി പട്ടികയില്‍ ഉള്‍പ്പെട്ട ആറുപേര്‍ ഹരിയാനയിലെ ഒരു കോച്ചിങ് സെന്ററില്‍ നിന്നുള്ളവരാണ്. ഇവരുടെ റോള്‍ നമ്പരുകള്‍ തുടങ്ങുന്നത് 2307010 എന്ന നമ്പരിലാണ്. ഇതടക്കമുള്ള കാര്യങ്ങളാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് സാധ്യത വര്‍ധിപ്പിക്കുന്നത്. എന്‍ടിഎയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ക്രമക്കേട് നടന്നുവെന്നതിന് അനേകം സാധൂകരണം പുറത്തുവന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് രംഗത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
1/n NEET UG-2024 results were declared recently and a record number of 67 students secured AIR 1 with a percentile score of 99.997129.
But the results have raised eyebrows at the National Testing Agency (NTA) as students demand re-exam citing paper leak, unfair grace marks,… pic.twitter.com/rS16NBFBEw
— Nitish Rajput (@nitishrajpute) June 6, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക










