22
Sep 2022
Sat
22 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി കേരളാ ചാപ്റ്ററിന്റെ  കോൺഫറൻസ് 2022ന് തുടക്കമായി. കോഴിക്കോട് ആസ്റ്റർ മിംസ് , കാലിക്കറ്റ് ഗട്ട് ക്ലബ്ബ് എന്നിവർ ആണ് കോൺഫറൻസിനു ആദിത്യമരുളുന്നത്.  പ്രശസ്ത ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റും, മുതിർന്ന ഡോക്ടറുമായ പ്രഫ . വിനയചന്ദ്രൻ നായർ  ഉദ്ഘാടനം ചെയ്തു. 

 

കേരളത്തിലെ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമാരുടെ അറിവിലും എണ്ണത്തിലുമുണ്ടായ ദ്രുതഗതിയിലുള്ള മുന്നേറ്റം അത്ഭുതവും അഭിമാനവും ഉളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. വിരലിലെണ്ണാവുന്ന ഡോക്ടർമാരുമായി ആരംഭിച്ച കേരളത്തിലെ കൂട്ടായ്മ ഇപ്പോൾ മറ്റുവിഭാഗങ്ങളെക്കാൾ മികച്ചതാണ്. നൂതന അറിവുകൾ നേടുന്നതിലും പങ്കുവയ്ക്കുന്നതിലും നമ്മൾ കാട്ടുന്ന താത്പര്യം മറ്റുള്ളവർക്കും മാതൃകയാണ്. ഈ കോൺഫറൻസ് അതിനു കൂടുതൽ ശക്തിപകരട്ടെയെന്നും  അദ്ദേഹം പറഞ്ഞു.

 

ഐ എസ് ജി കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ പ്രകാശ് സഖറിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ  പദ്മശ്രീ ഡോ ഫിലിപ്പ് അഗസ്റ്റിൻ(സീനിയർ ഗ്യാസ്‌ട്രോഎന്ററോളജിസ്റ് കൊച്ചി), ഡോ അനീഷ് കുമാർ (ഹെഡ്, ഗ്യാസ്‌ട്രോഎന്ററോളജി ആസ്റ്റർ കോഴിക്കോട്) പ്രഫ കൃഷ്ണദാസ് ഡി( ഹെഡ്, ഗ്യാസ്‌ട്രോഎന്ററോളജി എം സി എച്ച് തിരുവനന്തപുരം), ഡോ  ബിജു ഐ കെ (പ്രസിഡന്റ് – ഗട്ട് ക്ലബ് കോഴിക്കോട്), ഡോ ആൻ്റണി പോൾ ചേറ്റുപുഴ  (ഐ എസ് ജി കേരളാ ചാപ്റ്റർ സെക്രട്ടറി )ഡോ. ടോണി ജോസ് (സീനിയർ ഗ്യാസ്‌ട്രോഎന്ററോളജിസ്റ് ആസ്റ്റർ കോഴിക്കോട്) എന്നിവർ സംസാരിച്ചു.

 

ഉദരരോഗ വിഭാഗത്തിലെ പുത്തൻ സാധ്യതകൾ പഠിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും സംഘടിപ്പിക്കുന്ന കേരളത്തിലെ  ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോക്ടർമാരുടെ കൂട്ടായ്മയാണ് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി.