21
Aug 2023
Thu
21 Aug 2023 Thu

പനാജി: കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഒരു വലിയ സൈനിങ് കൂടെ നടത്താന്‍ ഒരുങ്ങുകയാണ്. യുവ സ്‌ട്രൈക്കര്‍ ഇഷാന്‍ പണ്ടിതയെ ആണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ഇഷാന്‍ പണ്ടിതയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ധാരണയില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിനെ മറികടന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇഷാനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ഇഷാന്‍ പണ്ടിത ജംഷദ്പൂര്‍ വിട്ടിരുന്നു. ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള ക്ലബുകളും ഇഷാനായി ശ്രമിച്ചിരുന്നു. അവസാന രണ്ടു സീസണുകളിലായി ഇഷാന്‍ ജംഷദ്പൂരിനൊപ്പം ആയിരുന്നു. എഫ് സി ഗോവയില്‍ നിന്നായിരുന്നു താരം ജംഷദ്പൂരിലേക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു സ്വദേശിയായ ഇഷാന്‍ സ്പാനിഷ് ക്ലബായ ലോര്‍കാ എഫ് സിയിലും യു ഡി ല്‍ അല്‍മേരയ്ക്ക് വേണ്ടിയും സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും. താരം കൊല്‍ക്കത്തയില്‍ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും. ഇഷാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറണ്ട് കപ്പ് സ്‌ക്വാഡില്‍ ഉണ്ടാകും.