04
Aug 2026
Tue
04 Aug 2026 Tue
Israeli man shoots himself on grave of his girl friend

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാമുകിയുടെ കുഴിമാടത്തിലെത്തി ജീവനൊടുക്കി ഇസ്രായേലി യുവാവ്. 30കാരനായ ബര്‍ അസ്രഫ് ആണ് കാമുകി ലിറോന്‍ ബര്‍ദയുടെ കുഴിമാടത്തിലെത്തിയ ശേഷം സ്വയം വെടിവച്ചുമരിച്ചത്. മൂന്നുദിവസം മുമ്പ് സഹോദരന്റെ വിവാഹം നടന്നപ്പോള്‍ നൃത്തമാടുകയും ഗാനമാലപിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വധുവിനെ ആദരിക്കുന്ന ചടങ്ങിനിടെ ബര്‍ അസ്രഫിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കാമുകിയുടെ കുഴിമാടത്തിനു സമീപം മരിച്ചുകിടക്കുന്ന യുവാവിനെ കണ്ടത്. ബര്‍ എല്ലാദിവസവും കാമുകിയുടെ കുഴിമാടം സന്ദര്‍ശിക്കുമായിരുന്നുവെന്ന് യുവാവിന്റെ അമ്മ ബ്രച അസ്രഫ് പറഞ്ഞു.

ALSO READ: ദുബയിൽ ​ഗ്യാസ് സിലിണ്ട‍ർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക