04
Aug 2023
Sun
04 Aug 2023 Sun

‘ശിവശക്തി’ വിവാദത്തില്‍ പ്രതികരിക്കാതെ ISRO മേധാവി സോമനാഥ്; ‘ഞാനെന്തി പറയാനാ…’ എന്ന് മറുപടിയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിനു ശിവശക്തി പോയന്റ് എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുന്‍പും പലരാജ്യങ്ങളും പേരിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഒരു പാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഓരോ രാജ്യത്തിനും അതാതുകാര്യങ്ങളുമായി ബന്ധപ്പെട്ട് പേരിടാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കുറിച്ചുള്ള ചോദ്യത്തോട്, ‘ഞാനെന്തി പറയാനാ…’ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയുംചെയ്തു.

ചാന്ദ്രയാന്‍ മൂന്നില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഐ.എസ്.ആര്‍.ഒ സംഘം കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. വ്യക്തിപരമായ ശക്തി സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ക്ഷേത്ര ദര്‍ശനം. തന്റെ മാനസികമായ ശക്തിയുടേയും ആത്മീയതയുടെ ഭാഗമാണത്. അതിന് മിഷനുമായി യാതൊരു ബന്ധവുമില്ല എസ് സോമനാഥ് പറഞ്ഞു.

ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപണ തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സോമനാഥ് പറഞ്ഞു ജപ്പാനുമായി ചേര്‍ന്നുള്ള ചാന്ദ്ര ദൗത്യം ലൂപെക്‌സ് മിഷന്‍ ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക