18
Jan 2024
Mon
18 Jan 2024 Mon

പുതുവര്‍ഷത്തില്‍ ചരിത്ര കുതിപ്പുമായി ISRO; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുകയെന്ന ലക്ഷ്യംവച്ചുള്ള ഐഎസ്ആര്‍ഒയുടെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ 9.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി സി 58 കുതിച്ചുയര്‍ന്നത്. സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്‌സ്‌പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി 58 എത്തിക്കുക. സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. 25 മണിക്കൂര്‍ നീളുന്ന കൗണ്‍ഡൗണ്‍ ഇന്നലെ രാവിലെ തുടങ്ങിയിരുന്നു.

തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്.

ബഹിരാകാശത്തെ നാല്‍പതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവര്‍ഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഉപഗ്രഹമായ വിസാറ്റിന്റെ ലക്ഷ്യം.

അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടിയുണ്ട്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക. രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.

ISRO successfully launches India’s first X-ray Polarimeter Satellite to study black holes