ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദയിലെത്തിയ ദിവസം മുതല്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍(ഐവ) വളന്റിയര്‍മാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലും മക്കയിലും ഹജ്ജ് സേവന രംഗത്ത് സജീവമായി. ഫൈസല്‍ അരിപ്രയുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘം ജിദ്ദ എയര്‍പോര്‍ട്ടിലും വനിതകള്‍ അടക്കമുള്ള ‘ഐവ’ വളന്റിയര്‍മാര്‍ മക്കയിലും സേവനം ചെയ്തുകൊണ്ടിരിക്കുന്നു.
|
ഹാജിമാരുടെ ലഗേജുകള്‍ ബസ്സിലും താമസ സ്ഥലത്തും കൃത്യമായി എത്തിക്കുക, വീല്‍ചെയര്‍ സേവനം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിചരണം തുടങ്ങിയ മേഖലകളിലാണ് വളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. മുഴുവന്‍ ഹാജിമാരും ജിദ്ദയില്‍ എത്തിക്കഴിയും വരെയും ഹജ്ജിനു ശേഷം തിരിച്ചു ഇന്ത്യയിലേക്ക് മടങ്ങി പോകുന്നത് വരെയും ഐവ വളന്റിയര്‍മാര്‍ ഹജ്ജ് സേവനത്തിനായി എയര്‍പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് ‘ഐവ’ നേതാക്കള്‍ അറിയിച്ചു.
ഫൈസല്‍ അരിപ്ര, നാസര്‍ ചാവക്കാട് മുഹമ്മദ് റഫീഖ് വള്ളിക്കുന്ന് , ജാഫര്‍ ചെങ്ങാനി, കരീം മഞ്ചേരി, അന്‍വര്‍ സാദത്ത്, നെസ്രിഫ് തലശ്ശേരി, റിദ്വാന്‍ തലശ്ശേരി, ശംസുദ്ധീന്‍ കരുവാരക്കുണ്ട് തുടങ്ങിയരാണ് എയര്‍പോര്‍ട്ട് സര്‍വീസില്‍ സേവനം ചെയ്യുന്ന വളന്റിയര്‍മാര്‍. സലാഹ് കാരാടന്‍, ദിലീപ് താമരക്കുളം, ജരീര്‍വേങ്ങര, ജൈസല്‍ തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


