രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘ജയിലറി’ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ താരം തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലര്‍’ കാണുമെന്നും വാര്‍ത്താ ഏജൻസിയോട് സംസാരിക്കവെ രജനികാന്ത് വ്യക്തമാക്കി.
|
വിമാനത്താവളത്തില്‍ വച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ കാണും. എല്ലാം ഭഗവാന്റെ അനുഗ്രഹം’ എന്നായിരുന്നു രജനികാന്തിന്‍റെ പ്രതികരണം. സംസ്ഥാനത്തെ തീര്‍ഥാടന സ്ഥലങ്ങളും സന്ദര്‍ശിക്കാൻ താരത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, താരത്തിന്‍റെ പ്രതികരണം ആരാധകര്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാള താരം വിനായകനാണ് വില്ലന്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





