|
ന്യൂഡല്‍ഹി: ശ്രാവണമാസത്തില്‍ നടത്തുന്ന കാവട് തീര്‍ത്ഥ യാത്രാ റൂട്ടിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന വര്‍ഗീയസ്വഭാവമുള്ള ഉത്തരവ് വിവേചനപരമാണെന്ന് പ്രമുഖ മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനി പറഞ്ഞു. ഉത്തരവ് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത്തരമൊരു ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിവാദനടപടി, സാമുദായിക സൗഹാര്‍ദത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അര്‍ഷദ് മദനി പറഞ്ഞു. ഉത്തരവിന്റെ സാധുത സംബന്ധിച്ച് നിയമവിദഗ്ധരുമായി ജംഇയ്യത്ത് ആലോചനകള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
നാളെയാണ് കാവട് യാത്ര തുടങ്ങുകയാണ്. നാളെ മുതല്‍ ഓഗസ്റ്റ് 19 വരെയാണ് യാത്ര. യാത്രയ്ക്ക് മുന്നോടിയായി വഴിയിലെ മാംസ, മദ്യക്കടകള്‍ പോലീസ് മറച്ചുവച്ചിട്ടുണ്ട്. 37 കിലോമീറ്റര്‍ റോഡിലെ 67 മാംസകടകളാണ് മൂടിയിട്ടത്. ഈ വഴിയില്‍ 64 മദ്യക്കടകളുണ്ട്. ഇവ പൂട്ടിയിട്ടില്ലെങ്കിലും നിശ്ചിതസമയത്ത് മാത്രം തുറക്കാനേ അനുമതിയുള്ളൂ. തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് എട്ട് പുറപ്പെടല്‍/മടക്ക റൂട്ടുകളാണുള്ളത്. സുരക്ഷയുടെ ഭാഗമായി ഇവിടെയെല്ലാം സി.സി.ടി.വികള്‍ സ്ഥാപിച്ചു.
Jamiat calls Kanwar Yatra order ‘discriminatory, says legal team will examine it
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





