ചെന്നൈ: 64 ാം വയസ്സിൽ മൂന്നാം വിവാഹത്തിനൊരുങ്ങി തെലുങ്ക് ചലച്ചിത്ര നടി ജയസുധ. യു.എസ് വ്യവസായിയായ ഫിലിപ് റൂൾ ആണ് വരൻ.
|
തെലുങ്ക് സിനിമകളിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ നടിയാണ് ജയസുധ. പിന്നീട് തമിഴ്, കന്നട, ബോളിവുഡ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച ജയസുധ മലയാളികൾക്കും പരിചിതയാണ്. ഇഷ്ടം എന്ന ചിത്രത്തിലെ ടീച്ചറുടെ വേഷത്തിലൂടെ മലയാളിക്കും പരിചിതയാണ് നടി.
പണ്ടാണ്ടി കറുപ്പം എന്ന തെലുങ്ക് സിനിമയിലൂടെ 1972 ൽ ആണ് ജയസുധ സിനിമാ ലോകത്തേക്ക് വന്നത്. പിന്നീട് തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളായി.
തെലുങ്ക് സിനിമാ നിർമാതാവ് വാഡ്ഡെ രമേശിന്റെ ഭാര്യ സഹോദരൻ രാജേന്ദ്ര പ്രസാദുമായിട്ടായിരുന്നു ജയസുധയുടെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം വിവാഹ മോചനത്തിൽ അവസാനിച്ചു. 1985 ൽ നടൻ ജിതേന്ദ്രയുടെ ബന്ധുവായ നിഥിൻ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ജയസുധയ്ക്ക് രണ്ട് മക്കളുണ്ട്. 2017 ൽ നിഥിൻ കപൂർ മരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





