05
Apr 2023
Fri
05 Apr 2023 Fri

പട്‌ന: ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവിനെ വെടിവച്ച് കൊന്നു. മുതിര്‍ന്ന നേതാവ് കൈലാഷ് മഹ്‌തോ(70) ആണ് വെടിയേറ്റ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകിട്ട് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. കതിഹാറിലെ ബരാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും കതിഹാര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഓം പ്രകാശ് പ്രതികരിച്ചു.

നാലോ അഞ്ചോ റൗണ്ട് വെടിയേറ്റിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക