23
Sep 2022
Fri
23 Sep 2022 Fri

ജിദ്ദ-ബവാദി: ‘സൗഹൃദം ആഘോഷിക്കൂ’ ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022-ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ ആഘോഷങ്ങൾക്ക് തുടക്കമായി. ബവാദി യുനൈറ്റഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന ഫുട്ബോൾ മേളയുടെ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹിറ ഹണ്ടേഴ്സിനെ തോല്പിച്ച് സലാമ ഷൂട്ടേഴ്സ് കിരീടം ചൂടി. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വിജയികൾക്ക് വേണ്ടി സൽമാൻ മഞ്ചേരി ഗോളടിച്ചു. ബവാദി ബ്ളാസ്റ്റേഴ്സ്, ഫലഖ് ഫൈറ്റേഴ്സ്, ഹിറ ഹണ്ടേഴ്സ്, സലാമ ഷൂട്ടേഴ്സ് ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത്. ഷുഐബ് തിരൂർക്കാട്, അഷ്റഫ് കൊളത്തൂർ, റഫീഖ് പൊന്നാനി കളി നിയന്ത്രിച്ചു. 

 

ഫോറം നോർത്ത് കേരള ചാപ്റ്റർ പ്രസിഡന്റ് സാജിദ്  ഫറോക് മേള ഉൽഘാടനം  ചെയ്തു. ഫോറം ഏരിയ പ്രസിഡന്റ് അമീൻ മാസ്റ്റർ പുത്തനത്താണി ഫെസ്റ്റ് സന്ദേശം നൽകി. ഉസ്മാൻ എ.ആർ നഗർ, ബഷീർ വേങ്ങര, സമീർ പുനൂർ, കോയ കൊടക്കാട്,  നൗഫൽ താനൂർ, ഷമീർ ഷൊർണൂർ, അനീസ് കൊല്ലം,  നജ്മുദ്ദീൻ തിരുവനന്തപുരം, മുസ്തഫ  ഗൂഡല്ലൂർ, അനസ് എ.ആർ നഗർ, റഫ്സൽ പൊൻമള, മേളയ്ക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫി സെപ്റ്റംബർ 30ന് അജ്-വാദ് ജിദ്ദ വ്യൂ ഇസ്തിറാഹയിൽ വെച്ച് നടക്കുന്ന ഫെസ്റ്റിന്റെ  സമാപന പരിപാടിയിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.