ജിദ്ദ: ഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് അലി മുഹമ്മദ് അലി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയക്ടര്‍ ബോര്‍ഡ് അംഗമായി ലഭിച്ച അംഗീകാരം ഫലപ്രദവും ക്രീയാത്മകവുമായി വിനിയോഗിക്കാന്‍ ശ്രമിക്കുമെന്നും തന്റെ പിതാവ് മുഹമ്മദ് അലിയുടെ കഠിനാധ്വാനത്തിന്റെയും നിക്ഷേപ സേവന പ്രവര്‍ത്തനത്തിന്റെയും അംഗീകാരമാണ് തനിക്ക് ലഭിച്ച പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
|
ജിദ്ദ കേരള പൗരാവലിയുടെ അനുമോദന ഫലകം പൗരാവലി പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ സലാഹ് കാരാടന്‍ ജെ എന്‍ എച്ച് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ അലി മുഹമ്മദ് അലിക്ക് സമ്മാനിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലെ പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു
പ്രമുഖ മലയാളി വ്യവസായി വി.പി. മുഹമ്മദലി സൗദിയില്‍ തുടക്കം കുറിച്ച ആതുര സേവന രംഗത്തെ നിക്ഷേപങ്ങള്‍ നിരവധി സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ നല്‍കി അനേകം കുടുംബങ്ങള്‍ക്ക് അത്താണിയായി. പ്രവാസി ഇന്ത്യാക്കാര്‍ക്ക് മികച്ച ചികില്‍ത്സ ലഭിക്കാനും മനോധൈര്യം പകരാനും ഇത് കാരണമായി. ഇതിലൂടെ കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വിവിധ മേഖലകളില്‍ സൗദിയില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ടു വന്ന് വന്‍ ബിസിനസ്സുകള്‍ പടുത്തുയര്‍ത്താന്‍ കാരണമായി. അലി മുഹമ്മദലിക്ക് ലഭിച്ച പുതിയ അംഗീകാരത്തിലും സ്ഥാനലബ്ധിയിലും ജിദ്ദയിലെ മലയാളി സമൂഹം അതീവ സന്തുഷ്ടിയിലാണ്
ജെ.എന്‍.എച്ച്, അല്‍റയാന്‍ സംരംഭങ്ങള്‍ക്ക് തന്റെ പിതാവ് കൊണ്ട വെയിലാണ് തങ്ങള്‍ അനുഭവിക്കുന്ന ഇന്നത്തെ തണലെന്ന് അലി മുഹമ്മദലി വ്യക്തമാക്കി. അതീവ ലളിതവും ജനോപകാര പ്രദവുമായ രീതിയില്‍ തന്നെ ജീവിക്കണമെന്നു പിതാവു പകര്‍ന്നുതന്ന സന്ദേശം താനും സഹോദരങ്ങളും ശിരസ്സാവഹിക്കുകയാണ്. ഏറ്റവും ജനസൗഹൃദമായി തങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും അലി മുഹമ്മദലി കൂട്ടിചേര്‍ത്തു
ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജന കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ഷെരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.
നാസര്‍ വെളിയംകോട് (കെ എം സി സി), അസ്ഹാബ് വര്‍ക്കല (ഒ ഐ സി സി), അഡ്വക്കറ്റ് ശംസുദ്ധീന്‍ (നവോദയ), ഒമര്‍ ഫാറൂഖ് (പ്രവാസി വെല്‍ഫയര്‍) മാധ്യമപ്രവര്‍ത്തകരായ സാദിഖലി തുവൂര്‍, മുസാഫിര്‍ ഏലംകുളം, ജാഫറലി പാലക്കോട്, സുല്‍ഫീകര്‍ ഓതായി, എ. എം. സജിത്ത്, ഗഫൂര്‍ മമ്പുറം, ജലീല്‍ കണ്ണമംഗലം, ബിജുരാജ് രാമന്തളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
അബ്ദുല്‍ ഖാദര്‍ ആലുവ, മിര്‍സാ ഷരീഫ്, വേണുഗോപാല്‍ അന്തിക്കാട്, നസീര്‍ വാവകുഞ്ഞു, സി.എച്ച് ബഷീര്‍, നവാസ് തങ്ങള്‍, നാസര്‍ ചാവക്കാട്, ബീരാന്‍ കോയിസ്സന്‍, അലി തേക്കുതോട്, റാഫി ബീമാപള്ളി തുടങ്ങിയവര്‍ അനുമോദന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സോഫിയ ബഷീര്‍ അവതാരകയായിരുന്നു.


