21
Apr 2023
Tue
21 Apr 2023 Tue

ജിദ്ദ: കൊണ്ടോട്ടി പഴയങ്ങാടി ഖാസിയാരകം നിവാസികളുടെ കൂട്ടായ്മയായ ജിദ്ദ ഖാസിയാരകം വെൽഫെയർ കമ്മിറ്റി (ജെകെസി) ഇഫ്‌താർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഖാസിയാരകം മഹല്ലിന് കീഴിലുള്ള മുഴുവൻ ജിദ്ദ നിവാസികളും കുടുംബ സമ്മേതം ഇഫ്‌താറിൽ പങ്കെടുത്തു. ജിദ്ദയിലെ പ്രാദേശിക കൂട്ടായ്‌മകളുടെ കോഡിനേഷൻ കമ്മിറ്റിയായ ‘ഒരുമ’ യുടെ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ഇഫ്‌താർ സംഗമവും ജനറൽ ബോഡി യോഗവും ഉദ്‌ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഫ്താറിനോട് അനുബന്ധിച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുഞ്ഞു കടവണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉംറ നിർവഹിക്കാൻ എത്തിയ ചേനങ്ങാടൻ മൂസ്സാ ഹാജിക്ക് പരിപാടിയിൽ സ്വീകരണം നൽകി. ഷറഫിയ്യ ഇംപീരിയൽ ഹോട്ടലിൽ നടത്തിയ പരിപാടിയിൽ
പ്രസിഡന്റ് ഷഫീഖ് എരഞ്ഞോളി അധ്യക്ഷത വഹിച്ചു.

സലിം മധുവായി, എ ടി ബാവ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. റഹീസ് ചേനങ്ങാടൻ സ്വാഗതവും അഷ്‌റഫ് കൊട്ടേലെസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ജിഹാൻ കൊടവണ്ടി ഖിറാഅത്ത് നടത്തി. റഫീഖ് മാങ്കായി, ബാവ കോണ്ടസ്സൻ, അലി വൈത്തലപറമ്പൻ, ഫൈസൽ റെയ്മണ്ട്, നവാസ് ഇംപെക്സ്, ഇദായത്ത് ചേനപുറത്ത്, ഇണ്ണി കലങ്ങോടൻ, മുസ്തഫ അമ്പലപ്പള്ളി, ഗഫൂർ ചുണ്ടക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.