18
Jul 2024
Mon
18 Jul 2024 Mon
jeddah kmcc condolences over death of IUML leader A P Unnikrishnan

ജിദ്ദ: മുസ് ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി ഉണ്ണികൃഷ്ണൻറെ മരണത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ദലിത് മുസ് ലിം രാഷ്ട്രീയ മുന്നേറ്റത്തിന്റെ കപ്പിത്താനായിരുന്നു അദ്ദേഹമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. ദലിത് വിഭാഗത്തെ ലീഗിലേക്ക് അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാർട്ടി വേദികളിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം പാർട്ടിവിരുദ്ധർക്ക് ആശയപരമായി മറുപടികൊടുക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നു. അനുശോചനയോഗത്തിൽ സികെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അഹമ്മദ് പാളയാട്ട്, ഇസ്‌ഹാഖ്‌ പൂണ്ടോളി, വിപി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, ആസാദ് പേരൂർ, നസീർ വാവക്കുഞ്ഞ്‌, നാസർ വളയംകോട്, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞ്ഞാറേക്കോടൻ, അഷ്‌റഫ് താഴേക്കോട് ,നൗഷാദ് ചപ്പാരപ്പടവ്, നാണി ഇസ്ഹാൿ, സലാം പട്ടാമ്പി, ലത്തീഫ് അരീക്കൻ, അബ്ദുൽ കരീം, ഇവി നാസർ, നാസർ മമ്പുറം എന്നിവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക