24
Sep 2024
Thu
24 Sep 2024 Thu
Jensen s dead body brought to hospital for showing him to Shruthi

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായപ്പോള്‍ ജീവിതത്തിലേക്ക് ഒപ്പംകൂട്ടാനെത്തിയ പ്രതിശ്രുതവരന്‍ ജന്‍സനും അകാലത്തില്‍ പൊലിഞ്ഞതോടെ ഏകയായി ശ്രുതി. അപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയയ്്ക്കു വിധേയയായ ശ്രുതിയെ കാണിക്കാനായി ജന്‍സന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രിയപ്പെട്ടവനെ അന്ത്യചുംബനം നല്‍കി ശ്രുതി യാത്രയാക്കുന്ന കാഴ്ച കൂടി നിന്നവരെയെല്ലാം കണ്ണീരണിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജന്‍സനും ശ്രുതിയും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ബുധന്‍ രാത്രി ജന്‍സന്‍ മരിച്ചത്. കാലുകള്‍ക്ക് ഒടിവുണ്ടായ ശ്രുതിയെ ശസ്ത്രക്രിയയ്ക്ക വിധേയനാക്കിയിരുന്നു. ഇതോടെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോവാനാവാത്ത അവസ്ഥ ശ്രുതിക്കുണ്ടായത്.

ആശുപത്രിയിലെത്തിച്ച ജന്‍സന്റെ മൃതദേഹം 15 മിനിറ്റോളം പൊതുദര്‍ശനത്തിന് വച്ചു. ശേഷം മൃതദേഹം അമ്പലവയല്‍ ആണ്ടൂരിലെ ജന്‍സന്റെ വസതിയിലേക്ക് കൊണ്ടുപോയി. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് ജന്‍സന്റെ സംസ്‌കാരം.

ALSO READ:  ഉറ്റവരെ ഉരുളെടുത്തപ്പോള്‍ ശ്രുതിയെ ചേര്‍ത്തുപിടിച്ച പ്രതിശ്രുത വരന്‍ ജന്‍സന്‍ അപകടത്തില്‍ പൊലിഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക