17
May 2024
Sat
17 May 2024 Sat

തമിഴ്‌നാട്ടിലെ മനോഹര പ്രദേശമായ നീലഗിരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. കോര്‍ഡൈറ്റ് ഫാക്ടറി നീലഗിരിയിലെ വിവിധ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവര്‍ 2024 മെയ് 31നു മുന്‍പ് തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദമായ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 31

കോര്‍ഡൈറ്റ് ഫാക്ടറി നീലഗിരി പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് CPW എന്ന പോസ്റ്റിലേക്ക് 156 ഒഴിവുകളാണ് ഉള്ളത്.

പ്രായം:
18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത:central govt, central government job
മെട്രിക്കുലേഷന്‍ + AOCP ട്രേഡില്‍ NCTVT നല്‍കിയ NAC / NTC.central govt,

ശമ്പളം:
19,900 രൂപയാണ് ശമ്പളം, കൂടാതെ ഡിയര്‍നസ് അലവന്‍സും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെക്കൊടുത്തിരിക്കുന്ന അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുക്കുക. പൂരിപ്പിച്ച അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പുകളും സഹിതം ഈ വിലാസത്തില്‍ അയക്കുക.
The General Manager,
Cordite Factory,
Aruvankadu, The Nilgiris Ditsrict.
Tamilnadu Pin 643 202
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ ‘APPLICATION FOR THE POST OF ‘TENURE BASED CPW PERSONNEL ON CONTRACT BASIS’. എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

Notification: https://cordite.co.in/uploads/17052024/notification_aocp_iv_english.pdf