12
Feb 2024
Tue
12 Feb 2024 Tue

സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നില്‍ 40 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. പ്രതി മാസം യാത്രാബത്ത ഉള്‍പ്പെടെ 30,000 രൂപ വേതനം നല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22ന് മുമ്പായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ / കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് ഡയറക്ടറേറ്റില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, കൂടാതെ നെറ്റ് വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്.

പ്രോഗ്രാമിംഗ്/ നെറ്റ് വര്‍ക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസ്, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തിലും [email protected] എന്ന മെയില്‍ അഡ്രസിലും മാര്‍ച്ച് 13ന് മുമ്പ് സമര്‍പ്പിക്കണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക