വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കുള്‍പ്പെടെ അപേക്ഷിക്കാവുന്നവയാണ് തൊഴിലവസരങ്ങള്‍. (JOP OPPOTUNITY CAREER VACANCY ) ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍, അധ്യാപകര്‍ ഉള്‍പ്പെടെ ഒഴിവുകളുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അപേക്ഷിക്കുക.
|
ലാബ് ടെക്‌നിഷ്യന്‍
പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. താല്‍ക്കാലിക നിയമനം. ഫെബ്രുവരി 24 നകം അപേക്ഷിക്കണം. യോഗ്യത: ഗവ. അംഗീകൃത ഡിഎംഎല്‍ടി/ബിഎസ്സി എംഎല്‍ടി ജയം, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍
പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം, ഡിസിഎ. മലയാളം ടൈപ്പിങ് പ്രാവീണ്യം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 28 നകം ആശുപത്രി ഓഫിസില്‍ അപേക്ഷ ലഭിക്കണം.
അറ്റന്‍ഡര്‍ കം ക്ലീനര്‍
എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാസ്പ് പദ്ധതിയുടെ ഭാഗമായി അറ്റന്‍ഡര്‍ കം ക്ലീനര്‍ ഒഴിവ്. ദിവസവേതന നിയമനം. പ്രതിദിനം 550 രൂപ. 21നും 41നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത: പത്താംക്ലാസ്. അഭിമുഖം ഫെബ്രുവരി 24 ന് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാവുക. റജിസ്‌ട്രേഷന്‍ രാവിലെ 10.30 മുതല്‍ 11 വരെ. 0484-2754000.
നഴ്‌സ്
മലപ്പുറം വണ്ടൂര്‍ ഗവ. ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് ഒഴിവ്. താല്‍ക്കാലിക നിയമനം. പാലിയേറ്റീവ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 27നു 10.30ന്. ഐഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ആശുപത്രിയില്‍ ഹാജരാവുക.
അധ്യാപകര്‍
പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വകുപ്പില്‍ കരാര്‍ അധ്യാപക നിയമനം. ഫെബ്രുവരി 23 നകം www.lbt.ac.in എന്ന വെബ് സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. എഴുത്ത് പരീക്ഷ, അഭിമുഖം ഫെബ്രുവരി 24നു 9:30 ന് കോളജില്‍.


