കെല്‍ട്രോണില്‍ ജേണലിസം പഠിക്കാം; ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം
|
കേരള സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 25 ബാച്ചിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്റ്ററിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ് മെന്റ് അസിസ്റ്റന്‍സും നല്‍കുന്നതാണ്. ഉയര്‍ന്നപ്രായപരിധി 30വയസ്. ക്ലാസുകള്‍ ജൂലായ് മാസം ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 954495 8182. വിലാസം: കെല്‍ട്രോണ്‍ നോളേജ്‌സെന്റ്റര്‍, 2ിറ ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.
Journalism courses at Keltron Apply before July 10


