കൊച്ചി: സിപിഐഎം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു.
|
1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ പി ജയരാജനെ ട്രെയിനില്‍വച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വലിയതുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ 2016ലാണ് സുധാകരന് വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





