02
Nov 2023
Sat
02 Nov 2023 Sat

ഷാര്‍ജ: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രശസ്തകവിയും ഗ്രന്ഥകാരനും അധ്യാപകനുമായ കെ ടി സൂപ്പി മാസ്റ്ററൂടെ കവിത സമാഹാരം ‘കടലായും മഴയായും ‘ നവംബര്‍ 12ന് വൈകുന്നേരം 6.30 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. റൈറ്റ്‌റേഴ്‌സ് ഫോറം ആണ് വേദി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമീര്‍ കുസൃവിലൂടെയും ഖലീല്‍ ജിബ്രാനിലൂടെയും ജലാലുദ്ന്‍ റൂമിലൂടെയും ഗസ്സാലിലൂടെയും ഒപ്പം പാബ്ലോ നെരൂദയിലൂടെയും മലയാളി അനുഭവിച്ച ആത്മാവിന്റെ ഉള്‍പിടച്ചില്‍ സൂപ്പി മാസ്റ്ററുടെ ഈ വരികളില്‍ നമുക്ക് പകര്‍ന്നു തരുന്നു. പ്രശസ്ത കവി റഫീഖ് അഹമ്മദാണ് കവിതാസമാഹാരത്തിന്റെ അവതാരിക എഴുതിയത്.