17
Nov 2024
Sat
17 Nov 2024 Sat
Kalimat Foundation unveils 20 new audiobooks for the visually disabled at SIdisabled SIBF

കാഴ്ചശക്തിയില്ലാത്തവര്‍ക്കായി 20 പുതിയ ഓഡിയോ ബുക്കുകള്‍ പുറത്തിറക്കി കലിമത്ത് ഫൗണ്ടേഷന്‍. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലായിരുന്നു വിവിധ പ്രസാധനാലയങ്ങളുമായി സഹകരിച്ച് ഓഡിയോ ബുക്കുകള്‍ പുറത്തിറക്കിയത്. ഇത്തവണത്തെ അതിഥിരാഷ്ട്രമെന്ന നിലയില്‍ മൊറോക്കയ്ക്കാണ് ഓഡിയോ ബുക്കുകള്‍ പോര്ട്ടബിള് ലൈബ്രററിയായി സജ്ജീകരിച്ച് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിന റീജ്യനിലെ ആറു പ്രസാധനാലയങ്ങളാണ് പദ്ധതിയുമായി സഹകരിച്ചത്. കലിമത്ത് ഗ്രൂപ്പ്, അല്‍ട്ടാഫറുദ് ഡിസൈന്‍ ആന്‍ഡ് പബ്ലിഷിങ് സര്‍വീസസ്, റബീ പബ്ലിഷിങ് ഹൗസ്, ഹധുദ് പബ്ലിഷിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, വൗ ഫോര്‍ പബ്ലിഷിങ് ആന്‍ഡ് എജ്യൂക്കേഷനല്‍ സര്‍വീസസ്, തഖഫ പബ്ലിഷിങ് ഹൗസ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എന്നിവയാണ് ഓഡിയോ ബുക്കുകള്‍ക്കായി സഹകരിച്ചത്.