ജിദ്ദ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ബിസ്മി ബഷീർ മച്ചിങ്ങലകത്ത് രചിച്ച ‘കനൽ പഥങ്ങൾ കടന്ന് പച്ചതുരുത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം കൊണ്ടോട്ടി സെന്റർ ജിദ്ദ ജിദ്ദയിൽ സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ മുസാഫിർ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ പി സുലൈമാൻ ഹജ്ജിക്ക് പുസ്തകം നൽകിയാണ് പ്രകാശിപ്പിച്ചത്. കൊണ്ടോട്ടി മുസിപ്പാലിറ്റി മുൻ കൗൺസിലർമാരായ അബ്ദുറഹ്മാൻ ഇണ്ണി, മുസ്തഫ പുലാശേരി എന്നിവർ മുഖ്യ അഥിതികളായിരുന്നു. കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയുടെ ഭാഗമായി
|
ചടങ്ങിൽ സലീം മധുവായി അധ്യക്ഷത വഹിച്ചു. കെ.പി സുലൈമാൻ ഹാജി ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി പുസ്തകം പരിചയപെടുത്തി
അറബിക് കാലിയോഗ്രാഫിയിൽ പ്രശ്സ്തയായ കൊണ്ടോട്ടി സെന്റർ വൈസ് പ്രസിഡൻറ് കടവണ്ടി മൊയ്തീൻകോയയുടെ മകൾ ജസ്നക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സലീന മുസാഫിർ, റഷീദ് ചുള്ളിയൻ, എ.ടി.ബാവ തങ്ങൾ, യൂസഫ് കോട്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എരഞ്ഞിക്കൽ റഹ്‌മത്ത് അലി സ്വാഗതവും ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു
മൊയ്തീൻകോയ കടവണ്ടി, പി.സി.അബൂബക്കർ, കബീർനീറാട്, ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടേൽസ്, നൗഷാദ് ആലങ്ങാടൻ, ഇർഷാദ് കളത്തിങ്ങൽ, ഹസ്സൻയമഹ, റഫീഖ്മധുവായി, റഹീസ് ചേനങ്ങാടൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വംനൽകി


