17
Mar 2025
Wed
17 Mar 2025 Wed
kannada actress Renya smuggling

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കബളിപ്പിച്ച് അതിവിദഗ്ധമായി സ്വര്‍ണം കടത്തിയ സിനിമാ നടി ഒടുവില്‍ പിടിയിലായി.(Kannada actress smuggles 15 kg of gold from Dubai) ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 14.8 കിലോ സ്വര്‍ണവുമായി കന്നഡ നടി രന്യ റാവു പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡിആര്‍ഒ ഉദ്യോഗസ്ഥര്‍ രന്യയെ അറസ്റ്റ് ചെയ്തത്.

ദുബയില്‍ നിന്നാണ് രന്യ വന്‍തോതില്‍ സ്വര്‍ണം നാട്ടിലെത്തിച്ചത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്തിയത്.

തിങ്കളാഴ്ച രാത്രി ദുബയില്‍ നിന്നെത്തിയ രന്യയെ ഡിആര്‍ഒ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. രന്യ റാവുവിനെ ഡിആര്‍ഒ ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബൈ യാത്ര നടത്തിയത്. ഇതില്‍ എത്ര തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

ranya rao

ദുബയില്‍ നിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രന്യയെ പൊലീസുകാരാണ് വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയിരുന്നത്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്‌കോര്‍ട്ട് ചെയ്യാന്‍ ലോക്കല്‍ പൊലീസില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് രന്യയെ കൊണ്ടുപോയിരുന്നത്.

സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് നടത്തുകയാണ് എന്നറിയാതെ സഹായിച്ചതാണോ എന്നും ഡിഒര്‍ഒ അന്വേഷിക്കുന്നുണ്ട്.