31
May 2025
Sun
31 May 2025 Sun

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി ധര്‍മടം വയ്യാപ്പറത്ത് ബഷീര്‍ (64) ആണ് ഒമാനിലെ താമസസ്ഥലമായ റൂവിയില്‍ മരിച്ചത്. ഇന്നലെ രാവിലെ നിസ്‌കാരത്തിന് ശേഷം താമസസ്ഥലത്തുവച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. നേരത്തെ ടെലിഫോണ്‍ കാര്‍ഡ് കച്ചവടം ചെയ്തുവരികയായിരുന്നു ബഷീര്‍. ഇക്കാരണത്താല്‍ ഒമാനിലെ പ്രവാസികള്‍ക്കിടയില്‍ ‘ടെലിഫോണ്‍ കാര്‍ഡ് ബഷീര്‍ക്ക’ എന്നാണ് അറിയപ്പെടുന്നത്. റൂവിയില്‍ ബിസിനസ് നടത്തുന്ന സലീം സഹോദരനാണ്. പിതാവ്: ഇസ്മായീല്‍. മാതാവ്: ഖദീജ. ഭാര്യ: റിസ്‌വത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Kannur pravasi dies after collapsing in Oman

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക